നടി എസ്തർ അനിലിൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ബാലതാരമായാണ് എസ്തർ സിനിമാലോകത്തേക്ക് എത്തിയത്. പുതിയ ഫോട്ടോഷൂട്ടിൽ ഡീപ് നെക്ക് പ്ലഞ്ച് മെറൂൺ ടോപ്പാണ് എസ്തറിനെ സുന്ദരിയാക്കുന്നത്. യാമിയാണ് ഫോട്ടോഗ്രാഫർ. മേക്കപ്പും ഹെയർസ്റ്റൈലും ചെയ്തിരിക്കുന്നത് സാറയാണ്. നിങ്ങളുടെ കപ്പ് ചായയേക്കാൾ മികച്ചതാണ് എൻ്റെ പ്രിയപ്പെട്ട കപ്പുച്ചിനോ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്.
2010ൽ പുറത്തിറങ്ങിയ ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെയാണ് എസ്തർ തൻ്റെ സിനിമാ യാത്ര തുടങ്ങുന്നത്. നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും, ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്.