/sathyam/media/post_attachments/RBOfmOZQgzlIOjdySJ3Z.jpg)
ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിക്കുന്ന വീരമേ വാകൈ സൂടും എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻ്റെ റിലീസ് തീയതി പ്ര്യാഖ്യാപിച്ചു.
/sathyam/media/post_attachments/Kx5eG38ibYnGNe4KzDyY.jpg)
ഇപ്പോൾ ചിത്രത്തിലെ നായക നായികമാരുടെ സ്റ്റില്ലുകളും അണിയറക്കാർ പുറത്തു വിട്ടു. 2022 ജനുവരി 26- നാണ് റിലീസ്. ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ളവർക്കും എതിരെ വ്യക്തികൾക്കും സമൂഹത്തിനും നേരെയുള്ള അവരുടെ പീഡനങ്ങൾക്കെതിരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം.
എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് വീരമേ വാകൈ സൂടും .ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ഡിംപിൾ ഹയാതിയാണ് നായിക.
രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കവിൻ രാജ് ഛായഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. വിശാൽ തന്നെയാണ് തൻ്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വീരമേ വാകൈ സൂടും നിർമ്മിച്ചിരിക്കുന്നത്.