25
Tuesday January 2022
കേരളം

സീറോ ബഡ്ജറ്റില്‍ ചിത്രീകരിച്ച മുഹമ്മദിന്റെ ‘ദി ഫിഫ സോങ്’ ശ്രദ്ധേയമാകുന്നു

ഫിലിം ഡസ്ക്
Saturday, November 27, 2021

‘ലെറ്റ്മീഡ്രീം…’ എന്ന തന്റെ ആദ്യ പോപ്പ് സോങ്ങിന്റെ വിജയത്തിന് ശേഷം കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി, മുഹമ്മദ് തന്നെ വരികള്‍ എഴുതി, സംഗീത സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറക്കിയ ‘ദി ഫിഫ സോങ്’ ശ്രദ്ധേയമാകുന്നു. നന്ദകിഷോറൂം മുഹമ്മദും ചേര്‍ന്നാണ് ‘ഡ്രീമിംഗ് അബൗട്ട്…’ എന്നാരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.

കാറ്റ്‌ലെഗ്ഗ് (CATLEG) എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ്ങ് റിലീസ് ചെയ്തത്.
ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് എന്നീ മൂന്ന് ഭാഷകളിലായാണ് ഗാനത്തിന്റെ വരികള്‍ മുഹമ്മദ് ചിട്ടപ്പെടുത്തിയിരിക്കന്നത്. ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോളിനെ ആസ്പദമാക്കിയും, ഫിഫയെ സ്വാഗതം ചെയ്തുമാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഈ വീഡിയോ സോങ് ഒരുക്കിയിരിക്കുന്നത്.

പാട്ടിന്റെ റെക്കോര്‍ഡിങ് എറണാകുളം എന്‍.എച്.ക്യു. (NHQ) സ്റ്റുഡിയോയില്‍ ആയിരിന്നു.
ഈ ഗാനത്തിന്റെ സൗണ്ട് റെക്കോര്‍ഡിംഗിനും മിക്‌സിങിനും മറ്റുമായി ചെറിയ ചെലവല്ലാതെ വീഡിയോ ചിത്രീകരണത്തിനോ, എഡിറ്റിംഗിനോ മറ്റ് യാതൊരു ചെലവും വന്നിട്ടില്ല എന്നതാണ് ഈ മ്യൂസിക് വീഡിയോയുടെ എടുത്തു പറയേണ്ട പ്രത്യേകത. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദിന്റെ അച്ഛന്‍ സമീര്‍ തന്നെയാണ്. തന്റെ ഒഴിവുസമയങ്ങളില്‍ ക്യാമറാമാന്‍ പ്രജി വേങ്ങാട് തന്റെ ക്യാമറയില്‍ ഈ വീഡിയോഷൂട്ട് ചെയ്ത് സഹായിക്കുകയും പിന്നീട് മുഹമ്മദിന്റെ സുഹൃത്ത് ഫജിന്‍ ‘കാപ്കട്ട്’ എന്ന ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ എഡിറ്റ് ചെയ്യുകയുമായിരുന്നു.

ഇതൊക്കെ കൊണ്ടാണ് ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 100% പരിശ്രമത്തിന്റെയും 0% പ്രൊഡക്ഷന്‍ കോസ്റ്റില്‍ നിര്‍മ്മിക്കാന്‍ സാധിച്ചത്. ഇങ്ങനെയൊക്കെ ചെയ്തതിനാല്‍ ഈ വീഡിയോ സോങ് പൂര്‍ത്തീകരിക്കാന്‍ മൂന്ന് മാസത്തെ ക്ഷമയും കഠിനാധ്വാനവും വേണ്ടി വന്നു.
അത്‌കൊണ്ട് തന്നെയാണ് ഈ വീഡിയോ സോങ് വീഡിയോ മേക്കിംഗിനായി എനിക്ക് ഒരു രൂപ പോലും ചെലവഴിക്കേണ്ടി വരാതിരുന്നത്’ എന്ന് മുഹമ്മദ് പറഞ്ഞു.

തിരക്കഥ, സംവിധാനം: സമീര്‍, ക്യാമറ: പ്രജി വേങ്ങാട്, എഡിറ്റര്‍: ഫജിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു റോക്കി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: രഞ്ജിത്ത് പഴശ്ശി, കൊറിയോഗ്രഫി: ശ്യാംജിത്ത് ബരന്‍, പോസ്റ്റര്‍ ഡിസൈന്‍: വിക്കി. ഇനി മലയാളത്തില്‍ പാട്ടുകള്‍ ഇറക്കുക എന്നതാണ് മുഹമ്മദിന്റെ ആഗ്രഹം. ഇതിനായി രണ്ടു പാട്ടുകള്‍ എഴുതിവച്ചതായി ഈ കൊച്ചു സംഗീതാഞ്ജ്ഞന്‍ പറയുന്നു. സംഗീതവും, സിനിമ സവിധാനവും ഒക്കെയായി നടന്ന സമീറിന്റെ മക്കളില്‍ രണ്ടാമനാണ് മുഹമ്മദ്. ആരോഗ്യ പ്രശ്‌നം മൂലം പരസ്യ ചിത്രങ്ങള്‍ക്ക് കോണ്‌സെപ്റ്റ് എഴുതിയും, അത്യാവശ്യം രചനകളും ഒക്കെയായി നാട്ടില്‍ തന്നെയാണിപ്പോള്‍ മുഹമ്മദിന്റെ ഉപ്പ അസമീര്‍.

പ്രതി സന്ധികള്‍ക്കിടയിലും മുഹമ്മദിനെ വലിയ സംഗീതഞ്ജ്ഞന്‍ ആക്കുകയെന്നതാണ് സമീറിന്റെ ആഗ്രഹം. ‘തനിക്കു സാധിക്കാത്തതെല്ലാം മകനിലൂടെ നേടി എടുക്കണം.’ സമീര്‍ തന്റെ വാക്കുകള്‍ ചുരുക്കി. ഈ പിതാവിന്റെ ആഗ്രഹ സഫലീകരിക്കുന്നതിന് നമ്മുക്കും ഭാഗമാകാം. മുഹമ്മദിന് അടുത്ത് തന്നെ തന്റെ ആഗ്രഹം പോലെ മലയാള ഗാനം പുറത്തിറക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

More News

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യ മുഴുവൻ അടുത്ത 5 ദിവസത്തേക്ക് തണുപ്പ് മാറില്ല.  രാജ്പഥിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുമ്പോൾ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ മൂടൽമഞ്ഞും തുടരാം. ജനുവരി 26 ന് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 5-7 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഫെബ്രുവരി 2 വരെ ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയില്ലെന്ന് ഐഎംഡിയിലെ […]

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത ‘രണ്ട് ‘ ഫെബ്രുവരി 4 ന് ആമസോൺ പ്രൈമിലെത്തുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തിൽ ചർച്ച ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജിശർമ്മ, ഗോകുലൻ, സുബീഷ്സുധി, രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, […]

ഡല്‍ഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, അസി. കമ്മീഷണര്‍ എംകെ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ മെഡല്‍ നേടിയ കേരളാ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ഡിവൈഎസ്പിമാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍കെ വേണുഗോപാല്‍, ടിപി ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ഇവര്‍ക്കൊപ്പം സിപിഒ ഷീബ കൃഷ്ണന്‍കുട്ടി, എസ്‌ഐമാരായ സാജന്‍ കെ ജോര്‍ജ്, ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു.

ഡല്‍ഹി:  ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ഈ ദിവസം മുതൽ രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. ഇപ്പോൾ ഭരണഘടനയെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ലിഖിത ഭരണഘടനയിലും മാറ്റങ്ങൾ പലതവണ കണ്ടിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും ഈ വാക്ക് കാലത്തും സന്ദർഭത്തിലും അവരുടേതായ അർത്ഥത്തിൽ ഉപയോഗിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് പോലും ഭരണഘടനയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളുണ്ട്. ഭരണഘടന തയ്യാറാക്കാൻ എത്ര സമയമെടുത്തു? ഭരണഘടനയുടെ രൂപീകരണത്തിൽ […]

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി പ്രവർത്തകസമിതി അംഗം കെ. സാവിത്രി അമ്മയുടെ ഭർത്താവും ദീർഘകാലമായി കൂവപ്പടി ഗണപതിവിലാസം എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രസിഡന്റുമായിരുന്ന കൂവപ്പടി കളരിയ്ക്കൽ പുതിയേടത്ത് ‘വന്ദന’യിൽ പി.എ. രാമൻപിള്ളയുടെ നിര്യാണത്തിൽ സാന്ദ്രാനന്ദം സത്സംഗസമിതി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

കൊച്ചി: മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് (എംഇഎംജി) കമ്പനിയായ സ്റ്റെംപ്യൂട്ടിക്‌സിന്റെ ആദ്യ സ്റ്റെം സെല്‍ ഉല്‍പ്പന്നമായ സ്റ്റെംപ്യൂസെല്ലിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം അഥവാ എആര്‍ഡിഎസ് ബാധിച്ച കോവിഡ്-19 രോഗികളിലാണീ മരുന്ന് പരീക്ഷിക്കുന്നത്. ഗുരുതരമായ കോവിഡ്ബാധ മൂലം ശ്വാസകോശത്തെ ദുര്‍ബലപ്പെടുത്തുന്നതും സങ്കീര്‍ണ്ണവുമായ രോഗമാണ് എആര്‍ഡിഎസ്. സ്റ്റെംപ്യൂസെല്‍ മരുന്ന് ശ്വാസകോശങ്ങളുടെ വീക്കം വേഗത്തില്‍ കുറയ്ക്കുകയും വെന്റിലേഷന്റെ സഹായമില്ലാതെ തന്നെ രോഗികളെ […]

ഡൽഹി: തലസ്ഥാനമായ ഡൽഹിയുടെ എക്സൈസ് നയം ഏറെ നാളായി ചർച്ചയിലാണ്. എല്ലാ വാർഡുകളിലും മദ്യശാലകൾ തുറക്കുന്നതിനെതിരെ നേരത്തെ എതിർപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നയത്തിന്റെ പുതിയ ചട്ടം വന്നിരിക്കുന്നു. ഡൽഹിയിലെ മദ്യപാനികൾക്ക് ഇതൊരു സന്തോഷവാർത്തയായിരിക്കുമെങ്കിലും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ, ഡൽഹി സർക്കാർ അതിന്റെ പുതിയ എക്സൈസ് നയത്തിന് കീഴിൽ ഡ്രൈ ഡേകളുടെ എണ്ണം കുറച്ചു. നേരത്തെ, സംസ്ഥാനത്ത് ഒരു വർഷത്തിൽ 21 ഡ്രൈ ഡേകൾ ഉണ്ടായിരുന്നു. അതായത്, ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞുകിടന്നു. എന്നാൽ ഇപ്പോൾ […]

ലഖ്‌നൗ: ഉത്തർപ്രദേശിലെ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍. അടുത്തയാഴ്ച മുതൽ എല്ലാ ജില്ലകളിലും ഇത് പരിശോധിക്കും. ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ (സിഡിഒ), ചീഫ് വെറ്ററിനറി ഓഫീസർ (സിവിഒ), ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ (ഡിപിആർഒ) എന്നിവരെ ഇക്കാര്യം സംബന്ധിച്ച്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം മൃഗങ്ങൾ ചത്താൽ ജില്ലയിലെ സി.വി.ഒ.യും ഡെപ്യൂട്ടി സി.വി.ഒ.യും ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര ഉത്തരവിട്ടിട്ടുണ്ട്. പുതുവർഷത്തിൽ നിരാലംബരായ മൃഗങ്ങളെ അഭയകേന്ദ്രത്തിലെത്തിക്കുമെന്ന പ്രചാരണം ചീഫ് സെക്രട്ടറി […]

മുണ്ടൂർ: പാലക്കാട് ജില്ലയുടെ വന മേഖലയിൽ നിത്യേന പുലികളുടെ സാന്നിധ്യം. കല്ലടിക്കോട് പറക്കലടിയിൽ ഇന്ന് പുലർച്ചെ ചത്ത നിലയിൽ കാണപ്പെട്ട പുലിക്കുട്ടിയുടെ ജഡം വനപാലകർ കല്ലടിക്കോട് മേലേ പയ്യേനിയിലുള്ള ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. മലയിലേക്കുള്ള വഴിമധ്യേ പറക്കലടി പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നാട്ടുകാരാണ് പുലിയെ ചത്ത നിലയിൽ കണ്ടത്. പിന്നീട് റേഞ്ച് ഓഫിസിലെത്തിച്ച് വനപാലകരുടെ നിരീക്ഷണത്തിലാക്കി. ഭക്ഷണം കിട്ടാതെ അവശ നിലയിലായതാണ് മരണ കാരണം എന്നറിയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിച്ചേക്കും. ഒലവക്കോട് ഉമ്മിനിയിൽ […]

error: Content is protected !!