നടി മാളവിക മോഹനന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം; ഷൂട്ടിങ്ങ് നിർത്തിവച്ചതായി റിപ്പോർട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

മുംബൈ : നടി മാളവിക മോഹനന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. ‘യുദ്ര’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ മുംബൈയിലുള്ള ഒരു സ്റ്റുഡിയോയിലായിരുന്നു അപകടം. നടിയ്‌ക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയതായും, ഷൂട്ടിങ്ങ് നിർത്തിവച്ചതായുമാണ് റിപ്പോർട്ട്.

Advertisment

സിദ്ധാര്‍ത്ഥ് ചതുര്‍വേദി നായകനാകുന്ന മാളവികയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ മാളവിക മോഹനൻ ആക്ഷന്‍ കഥാപാത്രത്തിനെയാണ് അവതരിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പട്ടം പോലെ’ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായി അഭിനയിച്ച താരമാണ് മാളവിക മോഹനന്‍. രജിനികാന്തിന്റെ ‘പേട്ട’ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു

Advertisment