സിമ്പുവും എസ്‌ജെ സൂര്യയും തകർത്ത് അഭിനയിച്ച ടൈം ലൂപ്പ് ത്രില്ലർ ‘മാനാട്’ തമിഴ്‌നാട്ടിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ സയൻസ് ഫിക്ഷൻ ചിത്രം ബോക്‌സ് ഓഫീസിൽ റെക്കോർഡ് ഓപ്പണിംഗ് നേടിയിരിക്കുന്നു. ഇപ്പോഴിതാ, മാനാട് എന്ന ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
സിമ്പുവിന്റെ യഥാർത്ഥ തിരിച്ചുവരവ് എന്ന് പറയപ്പെടുന്ന ചിത്രം കൂടിയാണ് ‘മാനാട്’. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ സിമ്പുവിന്റെ നായികയായി വേഷമിടുന്നത്. ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്ന ഗാനമാണ് പ്രേക്ഷകരിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്.
മെഹര്‍സില… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയും റിസ്വാനും രാജഭാവതരിണിയും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.
ചന്ദ്രശേഖർ, . മഹേന്ദ്രൻ, കരുണാകരൻ, പ്രേംഗി അമരൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്, റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവ്വഹിച്ചു.