ആരാധകർക്കായി 'മിന്നൽ മുരളി'യുടെ സർപ്രൈസ് ട്രെയ്ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ടൊവിനോ തോമസ്-ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയുടെ സർപ്രൈസ് ട്രെയ്ലർ പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക.  2019 ഡിസംബർ 23ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നുവെങ്കിലും ലോക്ഡൗൺ വന്നതോടെ ചിത്രീകരണം ഒരു വർഷത്തോളം നീണ്ടുപോയിരുന്നു.

ഗോദയ്ക്കു ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി.  മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്. അജു വർഗീസ്, ഹരിശ്രീ അശോകൻ, ​ഗുരു സോമസുന്ദരം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനും സുഷിൻ ശ്യാമുമാണ് സം​ഗീതം. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാനെയാണ് ടൈറ്റിലുകൾ.

Advertisment