New Update
Advertisment
'മരക്കാർ അറബിക്കടിലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ എത്താൻ ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കി നിക്കുന്നത്. ഈ ചിത്രം മലായാള സിനിമയിൽ പുതു ചരിത്രം കുറിക്കുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ഇപ്പോള്‍ ചിത്രത്തിലെ വീഡിയോ സോംഗ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എം ജി ശ്രീകുമാറിന് ഒപ്പം ശ്രേയാ ഘോഷാലും ചേർന്ന് ആലപിച്ച ഇളവെയില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. പ്രഭാ വര്‍മയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്ന രംഗങ്ങള്‍ക്കായുള്ള ഗാനം എഴുതിയിരിക്കുന്നത്. പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ അനി ഐ വി ശശിയും പങ്കാളിയാകുന്നു.