Advertisment

പ്രണവിന്റെ 'ഹൃദയം'; ചിത്രത്തിലെ ‘ദർശന' സോംഗ് പതിനഞ്ച് മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഹൃദയം. കുറെ നാളത്തെ ഇടവേളക്ക് ശേഷം പ്രണവ് നായകനാകുന്ന ചിത്രമാണ് ഹൃദയം. അതുക്കൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ സിനിമ കൂടി ആയിരുന്നു ഇത്.

ചിത്രവുമായി ബന്ധപ്പെട്ട് വന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ നൽകിയ സ്വീകാര്യത തന്നെ അതിന് തെളിവാണ്. ചിത്രത്തിലെ 'ദര്‍ശന' സോംഗ് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. ഇപ്പോഴിതാ ഈ ​ഗനത്തിന്റെ കാഴ്ചക്കാരെ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.

ഇതിനോടകം 15 മില്യൺ കാഴ്ചക്കാരെയാണ് ദർശന ​ഗാനം സ്വന്തമാക്കിയിരിക്കുന്നത്. ​ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഹേഷാം അബ്ദുൾ വഹാബാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഹേഷാമിനൊപ്പം ദർശന രാജേന്ദ്രനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ആരുൺ അലാട്ടിന്റെതാണ് വരികൾ.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്.

 

Advertisment