വിവാഹമോചനം അത്യന്തം വേദനാജനകണെന്ന് സാമന്ത റൂത്ത് പ്രഭു; ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷ്ണം ചെയ്യുന്നതായും താരം

author-image
ഫിലിം ഡസ്ക്
New Update

publive-image

വിവാഹ മോചനത്തെക്കുറിച്ചും സമൂഹമാധ്യമ അധിക്ഷേപങ്ങളെക്കുറിച്ചും ഒരു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി സാമന്ത. ഭര്‍ത്താവ് നാഗ ചൈതന്യയുമായുളള വേര്‍പിരിയലിനുശേഷം മാസങ്ങള്‍ കഴിഞ്ഞാണ് താരത്തിന്റെ പ്രതികരണം.

Advertisment

തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തുറന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആളുകളുടെ വ്യക്തിപരമായ ആക്രമണമെന്നും സാമന്ത പറഞ്ഞു.  മാത്രമല്ല വിവാഹമോചനം അത്യന്തം വേദനാജനകമായ പ്രക്രിയയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷ്ണം ചെയ്യുന്നതായും താരം വ്യക്തമാക്കി.

എല്ലെ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ‘കാത്തു വാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിലെ തന്റെ അനുഭവങ്ങളും താരം പങ്കുവെച്ചു.

രണ്ട് നായികമാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമ വളരെ രസകരമാണെന്നും വിഘ്‌നേഷും നയന്‍താരയും എനിക്ക് നല്‍കിയ വാക്ക് പാലിച്ചുവെന്നും സമന്താ വ്യക്തമാക്കി. എന്റെ വേഷം നയന്‍താരയുടേതിന് തുല്യമാണ്, എല്ലാ സീനിലും ഞാന്‍ അവളോടൊപ്പമുണ്ട്. നയന്‍താരയുടെ പ്രതിശ്രുത വരനാണ് വിഘ്‌നേഷ് എന്നും താരം പറഞ്ഞു.

Advertisment