വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ

author-image
ഫിലിം ഡസ്ക്
New Update

publive-image

വിജയ് സേതുപതിയെ നായകനാക്കി എം.മണികണ്ഠന്‍സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്‌നാട് മ്യൂസിക്ക് യൂണിയനില്‍ പരാതി നല്‍കിയത്.

Advertisment

ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെയായിരുന്നു. എന്നാല്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങൾ തൃപ്തികരമല്ലെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രസ്താവന. തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു.

ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. സംഗീത സംവിധാനത്തിൽ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്ന് ഇളയരാജ ആരോപിക്കുന്നു.

Advertisment