Advertisment

മൂന്ന് വര്‍ഷത്തിനുശേഷം ഉണ്ണി മുകുന്ദന്‍ ചിത്രം തിയറ്ററിലേക്ക്; 'മേപ്പടിയാന്‍' റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഉണ്ണിമുകുന്ദൻ കേന്ദ്രകഥാപാത്രമാകുന്ന മേപ്പടിയാന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.  മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ റിലീസ് തീയ്യതി പുറത്തുവിട്ടത്. വിഷ്ണു മോഹൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 2022 ജനുവരി 14 ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിലെ അയ്യപ്പ ഗാനവും മോഹൻലാൽ പുറത്തിറക്കി.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു മോഹൻ ആണ് സംവിധാനം. ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്.
പുതിയ ഭവത്തിലും രൂപത്തിലുമുള്ള ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.

അഞ്ജു കുര്യൻനാണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, സ്മിനു, പൗളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.നീൽ ഡി. കുഞ്ഞയാണ് ഛായാഗ്രഹണം.

Advertisment