Advertisment

ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമാകുന്ന 'മധുരം' ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമാകുന്ന 'മധുരം' റിലീസിന് ഒരുങ്ങുന്നു. അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മധുരം' എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ജോജു ജോര്‍ജ് ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമാണ് ജോജു ജോര്‍ജ്. ബാദുഷ, സുരാജ്, പി എസ്, സിജോ വടക്കൻ തുടങ്ങിയവരാണ് മറ്റ് നിര്‍മാതാക്കള്‍. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്യുക. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ 'മധുരം' ഒരു പ്രണയകഥയായിരിക്കും പറയാൻ പോകുന്നത്.

ശ്രുതി രാമചന്ദ്രൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധുരം എന്ന ജോജു ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഹിഷാബ് അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഭുവനാനന്ദാണ് ചിത്രത്തിന്റെ ചിത്രസംയോജകൻ.

ജോജു ജോര്‍ജ് ചിത്രത്തില്‍ അര്‍ജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്,  മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ 'മധുര'ത്തില്‍ വേറിട്ട കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Advertisment