ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്; നടി ജാക്വിലിൻ ഫെർണാണ്ടസിനെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Advertisment

ഈ സാഹചര്യത്തിലാണ് ജാക്വിലിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞത്. ദുബായില്‍ ഒരു ഷോയില്‍ പങ്കെടുക്കാനാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ജാക്വിലിന്‍റെ നീക്കങ്ങള്‍ അറിയാന്‍ ഇഡി നിരന്തരം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധം പുലര്‍ത്തിയിരുന്നു.

തിഹാർ ജയിലിൽ കഴിയവേ വ്യവസായി സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. കേസിൽ നടിയും സുകേഷും ആയുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ നടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിക്കുമെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.

Advertisment