മകൾ ആരാധ്യക്കെതിരേയുള്ള ട്രോളുകളോട് രൂക്ഷമായി ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യയെ കളിയാക്കുന്ന ട്രോളുകൾ തനിക്ക് സഹിക്കാനാവില്ലെന്നാണ് താരത്തിന്‍റെ പ്രതികരണം.
മകൾ ആരാധ്യയെ പൊതുവിടത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനോടും ട്രോളുകളോടും തീരെ യോജിക്കില്ലെന്ന് അഭിഷേക് ബച്ചൻ പറയുന്നു. എന്തെങ്കിലും പറയാനുള്ളവർ തന്റെ മുഖത്ത് നോക്കിയാണ് പറയേണ്ടത്. താനാണ് പബ്ലിക് ഫിഗറെന്നും ആരാധ്യ അങ്ങനെയല്ലെന്നും മകൾക്കെതിരായ പരിഹാസം സഹിക്കാൻ പറ്റില്ലെന്നും അഭിഷേക് ഒരുഅഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഐശ്വര്യയും അഭിഷേകും മകളുടെ പത്താം പിറന്നാൾ മാലിദ്വീപിൽ ആഘോഷിച്ചത്. 'നിന്റെ അമ്മ പറയുന്നത് പോലെ നീ ഞങ്ങളുടെ ലോകം കൂടുതൽ മെച്ചപ്പെട്ടതാക്കി' എന്നായിരുന്നു മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഭിഷേക് അന്ന് കുറിച്ചത്. ആരാധ്യയുടെ ജനനത്തിനു ശേഷം ഐശ്വര്യ റായുടെ ജീവിതം പൂർണമായും മകൾക്ക് ചുറ്റുമാണ്.
സിനിമാ അഭിനയത്തിനും തന്റെ കരിയറിനും പോലും പലപ്പോഴും രണ്ടാം സ്ഥാനം മാത്രം കൊടുക്കുന്ന ഒരു ഐശ്വര്യയെ ആണ് ഇപ്പോൾ കാണാനാവുന്നത്. ഒരു സെലബ്രിറ്റി മദർ എന്ന രീതിയിൽ എപ്പോഴും മാധ്യമശ്രദ്ധ നേടുന്ന താരമാണ് ഐശ്വര്യ റായ്.