‘മിന്നൽ മുരളി’യ്ക്ക് ആശംസകൾ നേർന്ന് അവഞ്ചേഴ്സ് സംഗീത സംവിധായകൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സൂപ്പർ ഹീറോ ചിത്രമാണ് 'മിന്നൽ മുരളി'. ഇപ്പോൾ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് സംഗീത സംവിധായകൻ അലൻ സിൽവെസ്ട്രി.

Advertisment

തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലൻ മിന്നൽ മുരളിയ്ക്ക് ആശംസകൾ നേർന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പങ്കുവെച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’ എന്ന് കുറിച്ചു. എമ്മി പുരസ്‌കാര ജേതാവായ അലൻ സിൽവെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചർ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റർ, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്‌സ്’, ‘റെഡി പ്ലയർ വൺ’, ‘അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ’, ‘അവഞ്ചേഴ്‌സ്: എൻഡ് ഗെയിം’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. രണ്ട് തവണ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് രണ്ട് തവണ ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്.

publive-image

മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നൽ മുരളി’ പ്രഖ്യാപന സമയം മുതൽ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിൻറെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ഈ മാസം 24ന് നെറ്റ്ഫ്ലിക്സിലൂടെ സിനിമ പുറത്തിറങ്ങും.

Advertisment