'ഹു- ദി അൺനോൺ'പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രേക്ഷക പിന്തുണയിൽ മുന്നേറുന്നു

author-image
ജൂലി
New Update

publive-image

ആർ എച് ഫോർ എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഫൈസൽ ടി പി നിർമ്മിച്ച് യുവനടൻ അർജുൻ അജു കൊറോട്ടുപാറയിൽ സംവിധാനം ചെയ്ത "ഹു ദി അൺനോൺ"എന്ന വെബ് സീരിസിന്റെ ന്റെ ആദ്യത്തെ ഭാഗം യൂട്യൂബിലൂടെ ജനങ്ങൾക്ക് മുൻപിലേക്കെത്തി. ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയ ഈ സീരിസിന് വേണ്ടി സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. സിരീസിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ടൈറ്റിൽ പോസ്റ്ററും ഇറങ്ങിയതോടു കൂടി തന്നെ ജനങ്ങൾ ആകാംക്ഷയിൽ ആയിരുന്നു.

Advertisment

ആദ്യ പ്രദർശനം എട്ട് ഒടിടി പ്ലാറ്റ്ഫോർമുകളിലായി തമിഴ് മലയാളം ഭാഷകളിലായിരുന്നു സ്ട്രീമിങ്. ഒരാഴ്ച്ച കൊണ്ട് തന്നെ റെക്കോർഡ് കരസ്ഥമാക്കിയ സ്ട്രീമിങ് ആയിരുന്നു സീരീസിന്റേത്. തമിഴ് മലയാളം സിനിമാ ലോകത്തെ പ്രശസ്തരാണ് മറ്റു വിവരങ്ങളെല്ലാം ഷെയർ ചെയ്തിരുന്നത് അത് കൊണ്ട് തന്നെ സീരിസ് കാണാനുള്ള കാത്തിരിപ്പിന് അതും കാരണമായി. ആദ്യ എപ്പിസോഡിന് നല്ല പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്.

സിരീസിന്റെ കഥയും സംവിധാനവും അർജുൻ അജു കൊറോട്ടൂപാറയിൽ ആണ് നിർവ്വഹിക്കുന്നത്, അനിരുധ് അനീഷ്‌കുമാർ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അക്ഷയ് മണിയും ജോ ഹെൻറി പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിത്രീകരണ സമയത്ത് ഉണ്ടായ ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ ഇതിനോടകം വൈറൽ ആയിരിക്കുന്നതാണ്. ടോജി ജോഷി / ആൽവിൻ സേവിയർ എന്ന ഇരട്ട ആക്ഷൻ കോമ്പോ ആണ് സിരീസിന്റെ മർമ്മ പ്രധാന ഭാഗം എന്ന് വേണെമെങ്കിൽ പറയാം. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Advertisment