New Update
കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. തീർത്തും അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ മരണം എന്ന് മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
Advertisment
'തീർത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീവുമാണ്. രാഷ്ട്രത്തിന്റെ ധീരനായ സൈനീക ജനറൽ ബിപിൻ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട്. ഈ ദാരുണമായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു', എന്ന് മമ്മൂട്ടി കുറിച്ചു.