'വെള്ളാരം കുന്നിലെ വെള്ളിമീനുകൾ'; ഡിസംബർ 17ന് തീയേറ്ററുകളിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

എജിഎസ് മൂവി മേക്കേഴ്‌സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകൾ' ഡിസംബർ 17 - ന് തീയേറ്ററുകളിലെത്തുന്നു.

പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും അതിന്റെ സങ്കീർണ്ണതകളും, സ്വാർത്ഥ താത്പര്യത്തിനു വേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം മറുവശത്ത്, നിഷ്‌ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യാവിഷ്‌ക്കാരത്തോടൊപ്പം ഈ കുടുംബങ്ങൾ നൽകുന്ന സന്ദേശം എത്രത്തോളം പ്രസക്തമാണന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ.

Advertisment