ബോളിവുഡ് താരങ്ങളായ കത്രീന- വിക്കി വിവാഹ വീഡിയോയുടെ സംപ്രേഷണാവകാശം; 80 കോടിക്ക് സ്വന്തമാക്കി ആമസോൺ

author-image
ഫിലിം ഡസ്ക്
New Update

publive-image

മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷ ചടങ്ങുകൾക്ക് ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹം ഇന്ന് രാജസ്ഥാനിൽ വെച്ച് നടക്കുകയാണ്. താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോൺ പ്രൈം വാങ്ങിയതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.

Advertisment

80 കോടി രൂപയ്ക്കാണ് ആമസോൺ സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന. ഹോളിവുഡിലും മറ്റും ഇത്തരത്തിൽ താരവിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കാറുണ്ട്. ഇന്ത്യയിലും അത്തരമൊരു രീതി കൊണ്ടുവരാൻ തുടക്കംകുറിക്കുകയാണ് ആമസോൺ പ്രൈം.

2019-ൽ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലൂടെ സംപ്രേഷണം ചെയ്തിരുന്നു. അതേസമയം, വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാൻ കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.കർശന നിയന്ത്രണങ്ങളാണ് കല്ല്യാണത്തിന് എത്തുന്ന സന്ദർശകർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കല്ല്യാണത്തിന് എത്തുന്നവർക്ക് വിവാഹ സ്ഥലത്തേക്ക് എത്തുന്നതിന് രഹസ്യകോഡ് ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. സൽമാൻ ഖാന്റെ ബോഡിഗാർഡ് ഗുർമീത് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്ല്യാണത്തിന്റെ സുരക്ഷാ ചുമതല നോക്കുന്നത്.

സവായ് മധോപുരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയാണ് വിവാഹത്തിന് വേദിയാവുന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര. പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോർട്ടാണ്.48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ റിസോർട്ടിൽ ഒരു രാത്രി താമസിക്കണമെങ്കിൽ 75,000 രൂപ മുതലാണ് മുറിവാടക.

Advertisment