ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കർ ഒരിക്കലും തന്റെ ഫാഷൻ സെൻസിന്റെ കാര്യത്തിൽ പിന്നിലല്ല. ഇപ്പോൾ ഇതാ സാറ മോഡലിംഗിൽ അരങ്ങേറ്റം കുറിച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ എത്തിക്കഴിഞ്ഞു. അതിനായി സാറ അന്താരാഷ്‌ട്ര ആഡംബര ബ്രാൻഡായ അജിയോ ലക്സിലൂടെ കൈകോർത്തിരിക്കുകയാണ്.
നടി ബനിതാ സന്ധു, താനിയ ഷ്രോഫ് എന്നിവർക്കൊപ്പമാണ് സാറ തന്റെ മോഡലിംഗ് അരങ്ങേറ്റം നടത്തിയത്. പ്രമോഷണൽ വീഡിയോയിൽ മൂവരും ഒരുമിച്ച് പോസ് ചെയ്യുന്നത് കാണാം. ക്രിക്കറ്റ് ഇതിഹാസത്തിന്റെ പുത്രി ഗ്ലാമർ ലുക്കിൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് കാണാം.
സച്ചിന്റെയും അഞ്ജലി ടെണ്ടുൽക്കറുടെയും മൂത്ത മകളാണ് സാറ. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ മെഡിസിനിൽ ബിരുദം നേടിയിട്ടുണ്ട്. സാറ ടെണ്ടുൽക്കർ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്, കൂടാതെ തന്റെ 1.5 ദശലക്ഷം ഫോളോവേഴ്‌സിനു വേണ്ടി ദൈനംദിന ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുമുണ്ട്.