അനു സിത്താര കേന്ദ്രകഥാപാത്രമായെത്തുന്ന 'സന്തോഷം', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അനു സിത്താരയാണ് നായികയായെത്തുന്ന 'സന്തോഷം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അമിത് ചക്കാലക്കലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അജിത് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാഭാവൻ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്.

മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, കലാഭവൻ ഷാജോണ്‍, ആശാ അരവിന്ദ് എന്നിവരെയും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാം. അര്‍ജുൻ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്നാണ് 'സന്തോഷം' നിര്‍മിക്കുന്നത്. മീസ്- എൻ- സീൻ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. ലൈൻ പ്രൊഡ്യൂസര്‍ ജോമറ്റ് മണി യെസ്റ്റ, ഇക്ബാല്‍ പാനായിക്കുളമാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

കാര്‍ത്തിക് എയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനായ് ശശികുമാര്‍ ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നു. 'സന്തോഷം' എന്ന ചിത്രത്തിന്റെ സംഗീതം എസ് ജയഹരിയാണ്. കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്‍ൻ, കോസ്റ്റ്യൂം അസാനിയ നസ്രിൻ. പിആര്‍ഒ എ എസ് ദിനേശ്.

Advertisment