രജനികാന്തിന് 71-ാം പിറന്നാള്‍; ആശംസ നേർന്ന് സ്റ്റൈല്‍ മന്നനെ നെഞ്ചില്‍ പതിച്ച് ഹര്‍ഭജന്‍ സിംഗ്

author-image
ഫിലിം ഡസ്ക്
New Update

publive-image

സ്‌റ്റൈൽ മന്നൻ രജനികാന്ത് എഴുപത്തിയൊന്നാം പിറന്നാളാഘോളിക്കുകയായിരുന്നു ഇന്ന്. വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് രജനിക്ക് ആശംസയുമായി എത്തിയത്. ഇതിൽ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിന്റെ പിറന്നാൾ ആശംസകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

Advertisment

രജനികാന്തിന്റെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്തു കൊണ്ടാണ് ഹർഭജൻ സിംഗ് പിറന്നാൾ ആശംസകൾ നേർന്നത്. 'എന്റെ നെഞ്ചിൽ സൂപ്പർസ്റ്റാർ. നിങ്ങൾ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ', എന്നാണ് ഹർഭജൻ ചിത്രത്തിനൊപ്പം കുറിച്ചത്.

പിന്നാലെ കമന്റുമായി രജനി ആരാധകരും എത്തി. ആരാധകനാണെന്ന് തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്നാണ് ചിലരുടെ കമന്റ്. നിരവധി പേരാണ് ചിത്രം റീട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്.

Advertisment