New Update
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിലെ ഡാൻസ് നമ്പറിനു വേണ്ടി ഗാനമാലപിച്ച് അഭിനേത്രിയും ഗായികയുമായ രമ്യ നമ്പീശൻ. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പുഷ്പയിലെ പാട്ടിന്റെ മലയാളം പതിപ്പാണ് താരം ആലപിച്ചത്.
Advertisment
'പുഷ്പ'യിലെ ഡാൻസ് നമ്പറിൽ സമാന്തയാണ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് ആണിത്. സമാന്തയുടെ ത്രസിപ്പിക്കും ചുവടുകളും ദൃശ്യങ്ങളും ഉൾക്കൊള്ളിച്ചുള്ള പാട്ടിന്റെ ലിറിക്കൽ വിഡിയോ മണിക്കൂറുകൾക്കകം കോടിയിലേറെ പ്രേക്ഷകരെ നേടി. പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിലാണ്. ദേവി ശ്രീ പ്രസാദ് ആണ് പുഷ്പയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.
ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അർജുൻ വേഷമിടുന്നത്. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്നു. 250 കോടി രൂപ മുടക്കുമുതൽ കണക്കാക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് ഒരുക്കുന്നത്.