ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്‍ത 'മാനാട്' കോളിവുഡിലെ സമീപകാല തിയറ്റര്‍ റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളില്‍ മികച്ച വിജയം നേടിയ രണ്ട് ചിത്രങ്ങള്‍ ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടറും' പിന്നീട് മാനാടുമായിരുന്നു.
ഇപ്പോള്‍ ഒടിടി പ്രീമിയറിന് ഒരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ബോക്സ് ഓഫീസില്‍ ചിമ്പുവിന്‍റെ തിരിച്ചുവരവ് ചിത്രമായി ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയ ചിത്രം നവംബര്‍ 25നാണ് തിയറ്ററുകളിലെത്തിയത്.
ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം 15 കോടിയാണ് ചിത്രം നേടിയത്. തിയറ്ററുകളില്‍ 50 ശതമാനം പ്രവേശനം തുടരുന്ന സാഹചര്യത്തില്‍ മികച്ച കളക്ഷനാണ് ഇത്. കൂടാതെ ചിമ്പുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗുമായിരുന്നു ചിത്രം.
അബ്‍ദുള്‍ ഖാലിഖ് എന്ന കഥാപാത്രമായി ചിമ്പു എത്തുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ അവതരിപ്പിച്ച പ്രതിനായക കഥാപാത്രവും കൈയടി നേടിയിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം ടൈം ലൂപ്പിന്‍റെ കൗതുകകരമായ ആവിഷ്‍കാരവുമാണ്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. രജനീകാന്ത് ഉള്‍പ്പെടെ ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.