ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെന്നിന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം 'പുഷ്പ ദി റൈസ്' നാളെ തീയേറ്ററുകളിലെത്തുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായി ഫഹദ് ഫാസിലും എത്തുന്ന ത്രില്ലിലാണ് മലയാളി പ്രേക്ഷകരും. ആരാധകര്‍ ഒരുപാടുണ്ടെങ്കിലും കേരളത്തിലെ ആരാധകര്‍ തനിയ്ക്ക് വളരെ സ്‌പെഷ്യല്‍ ആണെന്ന് നടന്‍ അല്ലു അര്‍ജുന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്യ, ആര്യാ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുക്കുന്ന സിനിമയാണ് പുഷ്പ ദി റൈസ്. 250 കോടി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. മലയാളത്തിന്‍റെ സൂപ്പര്‍ താരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.
ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന ഐപിഎസ്ഓഫീസറുടെ റോളിലാണ് ഫഹദ് പുതിയ മേക്കോവറില്‍ എത്തുന്നത്.റിലീസിന് മുന്നോടിയായി നടന്‍ അല്ലു അര്‍ജുനും നടി രശ്മിക മന്ദാനയും സംഗീതസംവിധായകന് ദേവി ശ്രീ പ്രസാദും കൊച്ചിയില്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവച്ചു. ആരാധകര്‍ ഒരുപാടുണ്ടെങ്കിലും കേരളത്തിലെ ആരാധകര്‍ തനിയ്ക്ക് വളരെ സ്‌പെഷ്യല്‍ ആണെന്ന് നടന്‍ അല്ലു അര്‍ജുന്‍.
കേരളത്തില്‍ 270 കേന്ദ്രങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയെ ഏറെ പ്രതീക്ഷയോടെ കാണുന്നതെന്ന് നടി രശ്മിക മന്ദാന. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.രഞ്ജിത്ത്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.