പ്രഭാസ് നായകനാകുന്ന ചിത്രം 'രാധേ ശ്യാം', പുതിയ ഗാനം പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

publive-image

പ്രേക്ഷകർക്ക് പ്രണയാനുഭവം നൽകി പ്രഭാസ് ചിത്രം 'രാധേ ശ്യാമി'ലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'സ്വപ്‍ന ദൂരമേ'  എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടത്. ജോ പോളിന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശ് ആണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്.

Advertisment

കൈനോട്ടക്കാരനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ 'പ്രേരണ'യെയാണ്  പൂജ ഹെഗ്‍ഡെ അവതരിപ്പിക്കുന്നത്.  ഏറെ കാലത്തിന് ശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്നത്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന്  നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ്  ബാനറിലാണ് നിര്‍മാണം.  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Advertisment