കബീർ ഖാൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 83 യുടെ പ്രമോഷനായി രൺവീർ സിംഗും കപിൽദേവും കൊച്ചിയിലെത്തി. കപിൽ ദേവിന്റെ ജീവിതവും 1983 ലെ ഇന്ത്യയുടെ ആദ്യത്തെ ക്രിക്കറ്റ് ലോകപ്പ് നേട്ടത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമായ 83 യുടെ പ്രമോഷൻ ചടങ്ങിൽ നടൻ പൃഥ്വിരാജും പങ്കെടുത്തു.
രൺവീർ സിംഗ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവിനെയാണ് അവതരിപ്പിക്കുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. പങ്കജ് ത്രിപാഠി, ബൊമൻ ഇറാനി, സാക്വിബ് സലിം, ഹാർഡി സന്ധു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഡിസംബർ ഇരുപത്തിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്.പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
കൊച്ചിയിൽ നടന്ന പ്രെമോഷൻ ചടങ്ങിൽ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിനും ചിത്രത്തിലെ നായകനായ രൺവീർ സിംഗിനുമൊപ്പം മറ്റ് അണിയറപ്രവർത്തകരും എത്തിയിരുന്നു.