New Update
/sathyam/media/post_attachments/V4PGiLGSZM3qkiITWlCW.jpg)
Advertisment
ബോളിവുഡ് താരം കത്രീന കൈഫും, നടൻ വിക്കി കൗശലും തമ്മിലുള്ള വിവാഹവും വിവാഹ ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വരെ നിറഞ്ഞ് നിന്നതെങ്കിൽ, വിവാഹ ശേഷം ഇരുവരും താമസിക്കാൻ പോകുന്ന ഫ്‌ളാറ്റാണ് ഇന്നത്തെ വാർത്താ താരം.
മുംബൈ ജൂഹുവിലെ രാജ്മഹൽ കെട്ടിടത്തിലെ എട്ടാം നിലയിലാണ് വിക്കി-കാറ്റ് ദമ്പതികളുടെ വീട്. 1.75 കോടി രൂപ അഡ്വാൻസ് നൽകിയെടുത്ത ഈ വീട് ജൂഹു ബീച്ചിന് അഭിമുഖമായാണ് പണികഴിപ്പിച്ചിരിക്കുന്നത്.
/sathyam/media/post_attachments/4FWgI48ecF3kK2djPZxR.jpg)
നാല് ബെഡ്രൂമുള്ള ഫ്‌ളാറ്റിൽ വിശാലമായ ലിവിംഗ് റൂം, പ്രത്യേക ഡൈനിംഗ് ഏരിയ, പൂജാ മുറി, ആറ് ബാത്രൂമുകൾ, രണ്ട് സർവന്റ് റൂമുകൾ എന്നിവ ഉൾപ്പെടുന്നു. അതിവിശാലമായ ബാൽക്കണിയും ഫ്‌ളാറ്റിന്റെ പ്രത്യേകതകളിലൊന്നാണ്.
37 നിലകളുള്ള ഈ അപാർട്ട്‌മെന്റിൽ ഓരോ നിലയിലും ഒരു ഫ്‌ളാറ്റ് മാത്രമാണ് ഉള്ളത്. ജൂഹൂ ബീച്ചിലേക്കുള്ള പ്രൈവറ്റ് ആക്‌സസ്, അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ജിം, കുട്ടികൾക്കുള്ള കളി സ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്. വിരാട് കോലി- അനുഷ്‌ക ശർമ ദമ്പതികളുടെ ഫ്‌ളാറ്റും ഇതേ കെട്ടിടത്തിൽ തന്നെയാണ്.