New Update
ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു. അടുത്ത വർഷമാകും ഇരുവരുടേയും വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുംബൈയിലും ഡൽഹിയിലുമാകും വിവാഹം നടക്കുക.
Advertisment
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹം. നേരത്തെ ഏപ്രിൽ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കോവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം 2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. നിലവിൽ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസൽ. സഞ്ചയ് ലീല ബൻസാലിയുടെ ‘ഹീരാമന്ദി’ എന്ന വെബ് സീരിസാണ് റിച്ചയുടെ പുതുതായി പുറത്തുവരാനിരിക്കുന്ന പ്രോജക്ട്.