നാളെ റിലീസ് ചെയ്യാനിരുന്ന സത്യരാജ് ചിത്രത്തിന് കോടതിയുടെ സ്റ്റേ; പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി

author-image
ഫിലിം ഡസ്ക്
New Update

publive-image

നാളെ റിലീസ് ചെയ്യാനിരുന്ന തമിഴ് നടൻ സത്യരാജിന്റെ ചിത്രത്തിന് കോടതിയുടെ സ്റ്റേ. ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ഉടമ കെ.കെ.സുധാകരൻ ആണ് പരാതി നൽകിയത്. ‘തീർപ്പുകൽ വിർക്കപാടം’ എന്ന ചിത്രത്തിന്റെ റിലീസാണ് കോടതി തടഞ്ഞത്. ലോകമെമ്പാടും സിനിമാ തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രം റിലീസ് ചെയ്യുന്നത് വിലക്കി.

Advertisment

ഇന്ന് നടത്തിയ വാർത്താസമ്മേളത്തിലാണ് നടൻ സത്യരാജ് അഭിനയിച്ച ചിത്രത്തിന് ലോകമെമ്പാടും റിലീസ് ചെയ്യാൻ സ്റ്റേ ഓർഡർ നേടിയതായി അറിയിച്ചത്. സജീവ് മീര സാഹിബ് ഉടമയായുള്ള ഹണീബി ക്രിയേഷനുമായി ചേർന്നുള്ള നിർമ്മാണ സംരംഭത്തിൽ താനാണ് പണം മുടക്കിയതെന്നു സുധാകരൻ പരാതിയിൽ പറയുന്നു.

ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ നിയമ ഉപദേഷ്ടാവ് അഡ്വ.സുനിൽ കുമാർ, ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ് ഫിലിം ഡയറക്ടർ പ്രൊഡക്ഷൻ ഡിസൈനർ ശിവറാം മോണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment