New Update
Advertisment
ചെന്നൈ: വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന്റെ സംസ്‌കാരം ചെന്നൈയില്‍ നടന്നു. നാല് മണിയോടെയാണ് ആചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. ലൊയോള കോളജിനു സമീപത്തെ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം.
മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖര്‍ സേതുമാധവന് അന്തിമോപചാരമര്‍പ്പിച്ചു. ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു 90 വയസ്സുകാരനായ സേതുമാധവന്റെ അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്.