'മതവികാരം വ്രണപ്പെടുത്തുന്നു, സണ്ണി ലിയോണിന്റെ നൃത്തം അശ്ലീലം'; നടിയുടെ പുതിയ വീഡിയോ ആൽബത്തിനെതിരെ രൂക്ഷ വിമർശനവുമായി മഥുരയിലെ പുരോഹിതന്മാര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം നിരോധിക്കണമെന്ന ആവിശ്യവുമായി പുരോഹിതന്മാര്‍. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പുരോഹിതന്മാരുടെ പരാതി.

Advertisment

1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ആൽബത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം വിഡിയോ ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു. നൃത്തത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മധുബൻ എന്ന ആൽബം പുറത്തിറങ്ങിയത്.

Advertisment