83ക്ക് അഭിനന്ദന പ്രവാഹം: താൻ ഒരു അഭിനേതാവായി മാറിയത് ഒരു അത്ഭുതമാണ്: ലൈവിൽ വിങ്ങിപ്പൊട്ടി രൺവീർ

author-image
ഫിലിം ഡസ്ക്
New Update

publive-image

ബോളിവുഡിന്റെ ഇഷ്ട്ട താരജോഡികളായ രൺവീർ സിങ്ങും, ദീപിക പദുക്കോണും ഒന്നിച്ചഭിനയിച്ച ’83’ എന്ന ചിത്രം മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുളിൽ പ്രദർശനം തുടരുകയാണ്. ഇന്ത്യയുടെ 1983 ലോകകപ്പ് വിജയത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവായിട്ടാണ് രൺവീർ അഭിനയിച്ചിരിക്കുന്നത്.

Advertisment

എന്നാൽ ഇപ്പോഴിതാ, ചിത്രത്തിന് ലഭിക്കുന്ന അഭിനന്ദന പ്രവാഹത്തിൽ സന്തോഷം കൊണ്ട് കണ്ണുനിറയുന്ന രൺവീറിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സാധാരണ പൊതുഇടങ്ങളിൽ കരയാൻ ഇഷ്ട്ടമല്ല എന്നാൽ ’83’ ലഭിക്കുന്ന സ്നേഹത്തിൽ വികാരാധീനനാകാതിരിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് രൺവീർ വിങ്ങിപ്പൊട്ടിയത്.

ചിലപ്പോൾ തന്റെ ഉള്ളിലെ എല്ലാ വികാരങ്ങളും കാരണമാകാമിത്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് എല്ലാവരിലും ഉണ്ടാക്കിയിട്ടുള്ള സ്വാധീമൂലമുള്ള പ്രതികരണവുമാകും. തനിക്ക് നൽകുന്ന സ്നേഹം, ഞാൻ വളരെ സന്തോഷവാനാണ്. താൻ ഒരു അഭിനേതാവായി മാറിയത് ഒരു അത്ഭുതമാണ്” എന്ന് കണ്ണുനീരോടെ രൺവീർ പറഞ്ഞു.

സിനിമയെ കുറിച്ചും അതിലെ തന്റെ അഭിനയത്തെ കുറിച്ചും ലഭിക്കുന്ന നല്ല വാക്കുകൾക്ക് എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലെന്നും കണ്ണീർ തുടച്ച ശേഷം അദ്ദേഹം പറഞ്ഞു. കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീറിന്റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണും വലിയ കൈയ്യടി നേടുന്നുണ്ട്. മാത്രമല്ല ഇതുവരെ 50 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും നേടിയത്.

അതേസമയം തനിക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ എണ്ണം കാരണം ദിവസത്തിൽ കുറഞ്ഞത് മൂന്ന് തവണ തന്റെ ഫോണിന്റെ ബാറ്ററി തീരുന്നുണ്ടെന്ന് രൺവീർ പറഞ്ഞു. ഉപയോഗം കുറവായതിനാൽ നേരത്തെ ഇത് രണ്ട് ദിവസമെങ്കിലും നീണ്ടുനിൽക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. “ഇത് മറ്റൊരു തലമാണ്, ഇത് എല്ലായ്പ്പോഴും സംഭവിക്കില്ലെന്ന് എനിക്കറിയാം,” അദ്ദേഹം പറഞ്ഞു.

Advertisment