കുഞ്ഞിന്‍റെ നൂലുകെട്ട് ചിതങ്ങൾ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

author-image
ജൂലി
New Update

publive-image

താരദമ്പതികളായ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും സോഷ്യല്‍ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ മാസം ആണ് സൗഭാഗ്യ വെങ്കിടേഷിനും അര്‍ജുന്‍ സോമശേഖരനും പെണ്‍കുഞ്ഞ് ജനിച്ചത്. സൗഭാഗ്യയുടെ അമ്മ താര കല്യാണ്‍ ആയിരുന്നു ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് സൗഭാ​ഗ്യക്കും അര്‍ജുനും ആശംസയുമായി രം​ഗത്തെത്തിയത്. ഇപ്പോള്‍ കുഞ്ഞിന്‍റെ നൂലുകെട്ട് വിശേഷങ്ങളും ചിത്രങ്ങളുമായി എത്തിയിരിക്കുകായണ് സൗഭാഗ്യ.

Advertisment

publive-image

‘സുദ അമ്മയോടൊപ്പം, ആദ്യമായി, അമ്മ എന്നേക്കാള്‍ കുറച്ചുകൂടുതല്‍ ഒരാളോട് ഇഷ്ടം കാണിക്കുന്നു’- എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രങ്ങള്‍ പങ്കുവച്ചത്. തന്റെ ​ഗര്‍ഭകാല വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളില്‍ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകള്‍ മുന്‍പേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഈ അടുത്തിടയ്ക്ക് പ്രസവ സമയത്തെ ചിന്തകളും ആശങ്കകളുമെല്ലാം പങ്കുവച്ചും താരം എത്തിയിരുന്നു.

publive-image

publive-image

Advertisment