വിഘ്നേശ് ശിവനും നയൻതാരയും ഇത്തവണ പുതുവര്‍ഷം ദുബായ്‍യിലായിരുന്നു. അടുത്തിടെ വിശേഷ ദിവസങ്ങളില്‍ ഒരുമിച്ച് ഉണ്ടാകാറുള്ള വിഘ്‍നേശ് ശിവനും നയൻതാരയും ഇത്തവണയും പതിവ് തെറ്റിച്ചില്ല. വിശേഷ ദിവസങ്ങളില്‍ നയൻതാരയ്‍ക്കൊപ്പം ആശംസകള്‍ നേരാറുമുണ്ട് വിഘ്‍നേശ് ശിവൻ.
കഴിഞ്ഞ ദിവസം പുതുവര്‍ഷ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച വിഘ്‍നേശ് ശിവൻ ഫോട്ടോകളും പുറത്തുവിട്ടിരിക്കുകയാണ്. വിഘ്‍നേശ് ശിവനും നയൻതാരയും പുതുവര്‍ഷം ആഘോഷിച്ചത് ബുര്‍ജ് ഖലീഫയിലായിരുന്നു. ഓരോരുത്തര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകളും വിഘ്‍നേശ് ശിവൻ കഴിഞ്ഞ ദിവസം നേര്‍ന്നിരുന്നു.
2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാധാനപരവും സന്തുഷ്‍ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വർഷമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം വിഘ്‍നേശ് ആശംസകള്‍ നേര്‍ന്നിരുന്നു. 'കാതുവാക്കുള രണ്ടു കാതല്‍' ചിത്രമാണ് വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ നയൻതാര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുക.
നയൻതാരയും ചേര്‍ന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഘ്‍നേശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'പാവ കഥൈകളെ'ന്ന ആന്തോളജി ചിത്രത്തിനായാണ് വിഘ്‍നേശ് ശിവൻ ഏറ്റവും ഒടുവില്‍ സംവിധായകനായത്. വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നയൻതാര വെളിപ്പെടുത്തിയിരുന്നു.