‘കൈലാസനാഥ’നായി മലയാളി പ്രേക്ഷകരുടെ മനസ്സിലും ഇടം നേടി ഹിന്ദി സിനിമ-സീരിയില്‍ താരം മോഹിത് റെയ്‌ന വിവാഹിതനായി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

മുംബൈ: ‘കൈലാസനാഥ’നായി മലയാളി പ്രേക്ഷകരുടെ മനസ്സിലും ഇടം നേടി ഹിന്ദി സിനിമ-സീരിയില്‍ താരം മോഹിത് റെയ്‌ന വിവാഹിതനായി. കാമുകി അതിഥി ശര്‍മയ്ക്കാണ് മോഹിത് താലികെട്ടിയത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.

Advertisment

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. ദേവോം കീ ദേവ് മഹാദേവ്’ എന്ന സീരിയലില്‍ ഭഗവാന്‍ ശിവന്റെ വേഷം അവതരിപ്പിച്ചാണ് മോഹിത് പ്രേക്ഷകപ്രീതി നേടുന്നത്. ഈ സീരിയല്‍ വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് സംപ്രേഷണം ചെയ്തിരുന്നു. ഇത് മോഹിത്തിനെ പ്രശസ്തനാക്കി.

മോഹി ബാന്ധിനി, ഗംഗ കി ദീജ്, ചെഹ്‌റ ആന്‍ഡ് ചക്രവര്‍ത്തിന്‍ അശോക സമ്രാട്ട് എന്നിവയാണ് മറ്റു സീരിയലുകള്‍. ഉറി: ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലും അഭിനയിച്ചു.സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് മോഹിത് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും വേണമെന്ന് മോഹിത് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

Advertisment