നടി മാല പാർവതിയുടെ പിതാവ് സി.വി.ത്രിവിക്രമൻ അന്തരിച്ചു

New Update

publive-image

വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാർവതിയുടെ പിതാവുമായ സി.വി.ത്രിവിക്രമൻ അന്തരിച്ചു. മാലപാർവതി തന്നെയാണ് പിതാവിന്റെ മരണവാർത്ത ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകൾ: ലക്ഷ്മി എം.കുമാരൻ.

Advertisment

മാലപാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് 

എൻ്റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്.പെരുമ്പടവത്തിനോടും. ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞപ്പോൾ സൂക്ഷിച്ച് നോക്കി.കാനായി ശില്പം ചെയ്തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു.

ഈ മനോഹര തീരത്ത് തരുമോ.. എന്ന ദാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു. കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.സതീശൻ്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടയുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.

https://www.facebook.com/MaalaParvathy/posts/463242101829345

Advertisment