'എല്ലാ സുരക്ഷാ മുൻകരുതലുകള്‍ എടുത്തിരിന്നിട്ടും കോവിഡ് തന്നെയും പിടികൂടി'; നടി തൃഷക്ക് കോവിഡ്

author-image
ഫിലിം ഡസ്ക്
New Update

publive-image

ചെന്നൈ; തെന്നിന്ത്യന്‍ സൂപ്പർ താരം തൃഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതുവര്‍ഷത്തിനു മുന്‍പാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് നടി ട്വിറ്ററിലൂടെ അറിയിച്ചു.

Advertisment

എല്ലാ സുരക്ഷാ മുൻകരുതലുകള്‍ എടുത്തിരിന്നിട്ടും കോവിഡ് തന്നെയും പിടികൂടിയെന്ന് തൃഷ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി തൃഷ തന്‍റെ വെബ് സീരീസായ ബൃന്ദയുടെ ചിത്രീകരണത്തിലായിരുന്നു. അവിടെ നിന്നും നടി പുതുവര്‍ഷം ആഘോഷിക്കാന്‍ മറ്റൊരു സ്ഥലത്തേക്ക് പോയിരുന്നു.

നിര്‍ഭാഗ്യവശാല്‍ അവിടെ വച്ചാണ് വൈറസ് സ്ഥിരീകരിക്കുന്നത്. വാക്നിഷേൻ എടുത്തിരുന്നതിനാലാണ് മറ്റ് പ്രയാസങ്ങള്‍ വരാതിരുന്നതെന്നും നടി കൂട്ടിച്ചേർത്തു.

Advertisment