പ്രാർത്ഥനകൾ ഫലം കണ്ടു; ലതാ മങ്കേഷ്ക്കറിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ബന്ധുക്കൾ

author-image
ഫിലിം ഡസ്ക്
New Update

publive-image

ഇന്ത്യൻ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ബന്ധുക്കൾ. കോവിഡ് സ്ഥിരീകരിച്ച് ചൊവ്വാഴ്ചയാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ലതാ മങ്കേഷ്ക്കറിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നും അസുഖത്തിൽ നിന്ന് പതിയെ മോചിതയായി കൊണ്ടിരിക്കുകയാണെന്നും ലതാ മങ്കേഷ്കറിന്റെ ബന്ധുക്കൾ അറിയിച്ചു.

Advertisment

നിലവിൽ മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ ചികിത്സയിലാണ് ലത മങ്കേഷ്ക്കർ.
ശ്വാസ തടസ്സം മൂലമുള്ള പ്രശ്നങ്ങളുമായി സെപ്റ്റംബറിലും ലതാ മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 92 വയസ്സാണ് ലതാ മങ്കേഷ്കറിന്. അതേസമയം പ്രായം കണക്കിലെടുത്താണ് മുൻകരുതൽ എന്ന നിലയിലാണ് ലതാ മങ്കേഷ്കറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് ഇന്നലെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.

ആയിരത്തിലധികം ഹിന്ദി ചിത്രങ്ങൾക്കായി ലതാ മങ്കേഷ്കർ പാടിയിട്ടുണ്ട്. സംഗീത ലോകത്തെ നിരവധി അവാർഡുകളും ഈ വിശ്രുത ഗായികയെ തേടിയെത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യൻ ഇതിഹാസ ഗായികയായ ലതാജിയുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥനകള്‍ നേർന്ന് നിരവധി താരങ്ങളും ആരാധകരും സോഷ്യൽമീഡിയയിലുള്‍പ്പെടെ കുറിപ്പുകൾ പങ്കുവച്ചിരുന്നു.

Advertisment