മലയാളികളുടെ ‘നാഗകന്യക’ സുമംഗലിയാവുന്നു; മൗനി റോയിയുടെയും സൂരജ് നമ്പ്യാരുടെയും വിവാഹം ഉടൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

മിനിസ്ക്രീനില്‍ നിന്ന് വെള്ളിത്തിരയിലേയ്ക്ക് എത്തിയ പ്രശസ്ത ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ദുബായിൽ ബാങ്കറാണ് സൂരജ്. ജനുവരി 27ന് ​ഗോവയിൽ വച്ചാണ് വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Advertisment

ജനുവരി 28ന് സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായുള്ള പാർട്ടി സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെയാണ് സുഹൃത്തുക്കൾക്കായി ​ഗോവയിൽ വച്ച് മൗനി തന്റെ ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചത്.

തന്‍റെ വശ്യ സൗന്ദര്യം കൊണ്ട് ആരാധകരെ കീഴടക്കിയ മൗനി റോയ് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയലോകത്തേയ്ക്ക് എത്തിയത്. പിന്നീട് ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്‍’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്.

തുടർന്ന് ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതേസമയം രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് പുറത്തിറങ്ങാനിരിക്കുന്ന മൗനിയുടെ ഏറ്റവും പുതിയ ചിത്രം.

Advertisment