/sathyam/media/post_attachments/gJkShhn8d3M1oCUyCjIr.webp)
സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്.
നടിയെ ആക്രമിച്ച കേസിൽ വിസ്തരിച്ച ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരിൽ പ്രധാനിയായിരുന്നു ഭാമ. ഒടുവിൽ കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിയും വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഭാമ മറുപടി നൽകുന്നു. കമന്റ് ഓഫ് ആക്കിയ ശേഷമാണ് ഭാമ പ്രതികരിച്ചിട്ടുള്ളത്.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സാമൂഹ്യ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അന്വേഷിച്ചവര്‍ക്കായി പറയട്ടെ.
ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‍നേഹത്തിനും നന്ദി’ എന്നും ഭാമ പറഞ്ഞു. മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത ഭാമ വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്.