തന്റെ മണ്ഡലത്തിലെ റോഡുകൾ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മിനുസമുള്ളതാക്കും; കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം

author-image
ഫിലിം ഡസ്ക്
New Update

publive-image

റാഞ്ചി: വിവാദപരമായ പ്രസ്താവന നടത്തിയ കോൺഗ്രസ് എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തന്റെ മണ്ഡലത്തിലെ റോഡുകൾ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മിനുസമുള്ളതാക്കുമെന്ന കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നത്.

Advertisment

തന്റെ മണ്ഡലമായ ജാർഖണ്ഡിലെ ജംതാരയിലെ റോഡുകൾ എത്രയും വേഗം ശെരിയാക്കുമെന്ന് വ്യക്തമാക്കി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് എംഎൽഎ സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്. മണ്ഡലത്തിൽ ലോകോത്തര നിലവാരമുള്ള 14 റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അൻസാരി വ്യക്തമാക്കി. ബിജെപി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു.

അതേസമയം എംഎൽഎ ഇർഫാൻ അൻസാരിയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. എംഎൽഎ മാപ്പ് പറയണമെന്നും സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.

Advertisment