രാജ്‍കമലിന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് കമല്‍ ഹാസന്‍; നായകന്‍ ശിവകാര്‍ത്തികേയന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

സ്വന്തം നിര്‍മ്മാണ കമ്പനിയായ രാജ്‍കമല്‍ ഫിലിംസിന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് കമല്‍ ഹാസന്‍. 2017ല്‍ പുറത്തെത്തിയ തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം.

Advertisment

ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസിന്‍റെ 51-ാം ചിത്രമാണിത്. താന്‍ നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ 'വിക്ര'ത്തിനു ശേഷം കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറുമടക്കം ശ്രദ്ധ നേടിയിരുന്നു. കാളിദാസ് ജയറാം, നരെയ്‍ന്‍, അര്‍ജുന്‍ ദാസ്, ശിവാനി നാരായണന്‍, ജാഫര്‍ സാദ്ദിഖ്, സമ്പത്ത് റാം, നന്ദിനി തുടങ്ങിയവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉണ്ട്.

Advertisment