‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ വളരെ ശക്തമായ ഒരു സിനിമയാണ്, നിമിഷ സജയന്റെ അഭിനയം അസാധ്യം'; രാം ചരൺ

author-image
ഫിലിം ഡസ്ക്
New Update

publive-image

ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘മഹത്തായ ഇന്ത്യൻ അടുക്കള’ അസാധ്യ സിനിമയാണെന്ന് തെലുങ്ക് നാടൻ രാം ചരൺ. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രാം ചരന്റെ തുറന്നു പറച്ചിൽ.

Advertisment

മലയാള സിനിമകൾ കാണാറുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു രാം ചരൺ മറുപടി നൽകിയത്. രാം ചരണും എൻ.ടി.ആറും ആയിരുന്നു പ്രൊമോഷൻ പരിപാടികൾക്കായി കേരളത്തിൽ എത്തിയത്. കോവിഡ് കാലഘട്ടത്തിൽ ആണ് മലയാള സിനിമകൾ കൂടുതലായും കണ്ട് തുടങ്ങിയതെന്നും ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ മലയാളം സിനിമകൾ വന്നതോടെ, കുടുംബം അടക്കം ആണ് മലയാള സിനിമകൾ കാണുന്നതെന്നും എൻ.ടി.ആർ വ്യക്തമാക്കി.

‘മഹത്തായ ഇന്ത്യൻ അടുക്കള എന്ന സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. വളരെ ശക്തമായ ഒരു സിനിമയാണ് അത്. അതിലെ നായിക, നിമിഷ സജയന്റെ അഭിനയം അസാധ്യമാണ്. നിമിഷ ഗംഭീര നടിയാണ്. അവർക്കൊപ്പം ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്’, രാം ചരൺ വ്യക്തമാക്കി.

അതേസമയം, തനിക്ക് ഫഹദ് ഫാസിലിന്റെ ട്രാൻസ് ആണ് വളരെ ഇഷ്ടമായതെന്ന് എൻ.ടി.ആർ പറഞ്ഞു. മലയാളത്തിൽ മമ്ത മോഹൻദാസിനൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളി നടി നസ്രിയ ആണെന്നും എൻ.ടി.ആർ പറഞ്ഞു.

Advertisment