New Update
ബംഗളൂരു: കന്നട സംവിധായകൻ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് പ്രദീപ് രാജിനെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.
Advertisment
അതേസമയം അദ്ദേഹത്തിന് പ്രമേഹവും കരൾ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായിരുന്നു. പ്രദീപ് രാജിന്റെ ആദ്യ ചിത്രം കന്നഡ സൂപ്പർ താരം യാഷും ഓവിയയും മുഖ്യ വേഷങ്ങളിൽ അഭിനയിച്ച കിരാതകയായിരുന്നു.
തുടർന്ന് കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ, അഞ്ജഡ ​ഗണ്ടു, ബാം​ഗ്ലൂർ 560 023 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രദീപ്.