New Update
ലോസ് ആഞ്ജലസ്: അമേരിക്കയിലെ നടിയും സംവിധായകയുമായ റെജീന കിങ്ങിന്റെ മകന്‍ ഇയാന്‍ അലക്‌സാണ്ടര്‍ ജൂനിയറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിറന്നാള്‍ ദിനത്തിലാണ് ഇയാന്‍ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇയാന്റെ 26-ാം പിറന്നാൾ.
Advertisment
റെജീന കിങ്ങിന്റെ ഏക മകനാണ് മരിച്ച ഇയാന്‍. അതേസമയം കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണെന്ന് റെജീനയുടെ വക്താവ് പറഞ്ഞു. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവന്‍ എന്ന് റെജീന കിങ് വ്യക്തമാക്കി.
ഇയാന്‍ അലക്‌സാണ്ടര്‍ സീനിയറില്‍ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാന്‍ ജൂനിയര്‍. 1997 ലായിരുന്നു റജീനയുടേയും ഇയാൻ സീനിയറിന്റേയും വിവാഹം. 2007 ല്‍ ഇവര്‍ വിവാഹമോചിതരായി. മാത്രമല്ല അച്ഛന്റെ പാത പിന്തുടർന്ന് സം​ഗീതരം​ഗത്ത് ചുവടുറപ്പിക്കുന്നതിനിടെയായിരുന്നു മരണം.