“തരംഗമായി മേപ്പടിയാൻ”; പുതിയ സെറ്റിൽ ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വൻ വിജയമായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച മേപ്പടിയാൻ എന്ന ചിത്രം. സിനിമാപ്രേമികൾ ആവേശത്തോടെയാണ് ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.

ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകർക്കുമൊപ്പമായിരുന്നു മേപ്പടിയാന്റെ വിജയാഘോഷം നടന്നത്. പരിപാടിയുടെ ഫോട്ടോ ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചു. ഉണ്ണിമുകുന്ദനും നടി അപർണ്ണാ ബാലമുരളിയും ചേർന്നാണ് കേക്ക് മുറിച്ചത്. ജൂഡ് ആന്റണി ജോസഫ്, അരുൺ ബോസ്, സലീം അഹമ്മദ്, മധു അമ്പാട്ട്, മൃദുൽ ജോർജ്ജ്, രാജേഷ് അടൂർ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ 14 ന് റിലീസ് ചെയ്ത മേപ്പടിയാന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ വിഷ്ണുമോഹൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥയും സംഭാഷണവും തിരക്കഥയുമെല്ലാം അദ്ദേഹത്തിന്റേത് തന്നെ. മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച വിഷ്ണുവിൽ പ്രതീക്ഷയർപ്പിക്കാമെന്ന് പ്രഥമ സംരംഭത്തിലൂടെ അദ്ദേഹം തെളിയിച്ചു.

ചിത്രത്തിലെ ഉണ്ണി മുകുന്ദൻ എന്ന നടന്റെ ഭാവപകർച്ച വിസ്മയിപ്പിക്കുന്നതാണ്. നിരന്തരം നാഗരികമായ ചുറ്റുപാടിൽ ജീവിക്കുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചേറ്റുകയാണ്. നാട്ടിൻപുറത്തുകാരന്റെ ജീവിതവും ആകുലതകളും തനിക്കും വഴങ്ങുമെന്ന് തെളിയിക്കാൻ ഉണ്ണിക്ക് കഴിഞ്ഞു. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.

https://www.facebook.com/IamUnniMukundan/posts/476025700558297

Advertisment