ദീപിക പദുക്കോണ്‍ ചിത്രം 'ഗെഹരായിയാം'; വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രമാണ് 'ഗെഹരായിയാം'. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഗെഹരായിയാം' എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദീപിക പദുക്കോണ്‍ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

Advertisment

'ദൂബേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ലോതിക ആണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. കൗസര്‍ മുനിറാണ് ചിത്രത്തിന്റെ ഗാനത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധാന്ത് ചതുര്‍വേദിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ധര്‍മ പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കബീര്‍ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിതേഷ് ഭാട്യയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. 'ഗെഹരായിയാം' എന്ന ചിത്രം ഫെബ്രുവരി 11നാണ് റിലീസ് ചെയ്യുക. കൗശല്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രണ്‍വീര്‍ സിംഗ് ചിത്രം '83' ആണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

Advertisment