ആമസോണിലും,നെറ്റ്ഫ്‌ളിക്‌സിലും സിനിമകളും സീരീസും എത്തും: നടി അനുഷ്‌ക ശർമ്മയുമായി 403 കോടി രൂപയുടെ കരാർ

author-image
ഫിലിം ഡസ്ക്
New Update

publive-image

ബോളിവുഡ് നടി അനുഷ്‌ക ശർമയുടെ നിർമാണക്കമ്പനിയായ ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി ആമസോണും നെറ്റ്ഫ്‌ളിക്‌സും 403 കോടിയുടെ കരാരിൽ ഏർപ്പെടുന്നു. അനുഷ്‌കയുടെ സഹോദരനും ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കർണേഷ് എസ് ശർമയാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

അതേസമയം അടുത്ത 18 മാസത്തിനുള്ളിൽ ഈ പ്ലാറ്റ്ഫോമുകളിലും മറ്റും പ്ലാറ്റ്ഫോമുകളിലുമായി എട്ട് സിനിമകളും സീരീസുകളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്തുതന്നെ ക്ലീൻസ്‌ളേറ്റ് ഫിലിസുമായി മൂന്ന് പ്രൊഡക്ഷനിൽ സഹകരിക്കുമെന്ന് നെറ്റ്ഫ്ളിക്സ് വക്താവ് വ്യക്തമാക്കി.

എന്നാൽ, ഇതിൽ വരുന്ന പ്രൊജക്ടുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ 2013 ലാണ് അനുഷ്‌കയും കർണേഷും ക്ലീൻസ്‌ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. അനുഷ്‌കയുടെ എൻ എച്ച് 40 ആയിരുന്നു ആദ്യ ചിത്രം.

Advertisment