സോഷ്യൽ മീഡിയയിൽ മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചതിനെ ട്രോളിയവർക്ക് മറുപടിയുമായി മോഡലും നടിയുമായ ഈവ്ലിൻ ശർമ. രണ്ട് മാസം മുമ്പാണ് ഈവ്ലിൻ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇതിനിടയിൽ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും ഈവ്ലിൻ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ നിരവധി പേരാണ് ചിത്രത്തിനെതിരെ വിമർശനവും പരിഹാസവുമായി രംഗത്ത് വന്നത്. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഈവ്ലിൻ. ‘മനശ്ശക്തി സൂചിപ്പിക്കുന്നതാണ് ഇത്തരം ചിത്രങ്ങള്‍.
ഞാനതിനെ മനോഹരമായി കാണുന്നു. മുലയൂട്ടുക എന്നത് സര്‍വസാധാരാണവും ആരോഗ്യകരവുമായ കാര്യമാണ്. സ്ത്രീകള്‍ക്ക് അതിനാണ് മുലകള്‍ നല്‍കിയിരിക്കുന്നത്. അവയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കേണ്ട കാര്യമെന്താണ്?’ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഈവ്ലിൻ വ്യക്തമാക്കി.ട്രോളുകൾ കണ്ട് നിരാശപ്പെടുന്നതിന് പകരം അതിന്റെ പോസിറ്റീവ് വശം കാണാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ഈവ്ലിൻ പറഞ്ഞു.